top of page

Short Story -ചെറുകഥ- അറിയാതെ BY Geetha


ചെറുകഥ അറിയാതെ - BY GEETHA, OSHAWA

====================================


എന്റെ ബാല്യകാല സുഹൃത്ത് മിനികുട്ടിയുടെ ജീവിതം ഒരു തേങ്ങലാണെനിക്കെന്നും...


പലദിവസങ്ങളിലും ക്ലാസ്സിൽ ഉറക്കം തൂങ്ങുന്ന മിനികുട്ടിയെ


ശകാരിക്കുന്ന മലയാള അദ്ധ്യാപകനെ ഞാൻ വെറുത്തു....


ഒരു ദിവസം ഫസ്റ്റ് ബെൽ അടിച്ചു കുട്ടികൾ എല്ലാരും ക്ലാസ്സിൽ എത്തി ക്ലാസ്സ്‌ ടീച്ചർ വരാൻ സമയമാകുന്നു മിനി വേഗം ക്ലാസ്സ്‌ മുറിയുടെ വാതിൽ അടച്ചു.


ഒരു നിമിഷം എല്ലാവരും ഞാൻ പറയുന്നതൊന്നു ശ്രദ്ധിക്കുമോ? എല്ലാവരും നിശബ്ദരായിരുന്നു ..... മിനി പറഞ്ഞുതുടങ്ങി എന്നും ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നത് രാത്രി ഉറങ്ങാതിരിക്കുന്നകൊണ്ടാ ....


മൂക്കറ്റം കുടിച്ചുവരുന്ന ചാച്ചൻ


വീട്ടിലെല്ലാലവരെയും വല്ലാതുപദ്രവിക്കും ഞങ്ങൾ ഓടി രക്ഷപ്പെടും രാത്രി എവിടെ എങ്കിലും ഇരുട്ടിൽ പോയൊളിക്കും കൂടുതലും വാഴതോട്ടതിൽ ആണൊളിക്കുക


ചാച്ചൻ ഉറങ്ങാതെ ഏറെ നേരം ബഹളം വെച്ച് നടക്കും കൈകിട്ടുന്ന സാദനങ്ങൾ എല്ലാം തച്ചുടക്കും


ഏറെ നേരത്തെ ബഹളം കഴിഞ്ഞ് എപ്പോഴെങ്കിലും ഉറങ്ങും ഞങ്ങൾ പേടിച്ച് പുറത്ത് പറമ്പിൽ തന്നെ കഴിയും .... രാവിലെ ചാച്ചൻ ഉറക്കമായിരിക്കും പലപ്പോഴും ഒന്നും കഴിക്കാനും ഉണ്ടാവാറില്ല വിശന്ന വയറുമായി വരും ഉച്ചയ്ക്കുകിട്ടുന്ന ഉപ്പുമാവിലാണ് വിശപ്പ്‌ മാറ്റുക ... എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തിട്ടവൾ നെടുവീർപ്പിട്ടു


എല്ലാവരുടെയും മുഖത്ത് മ്ലാനത


"പാവം " മറ്റുകുട്ടികൾ അന്യോന്യം പറഞ്ഞു...


ദാ തോമസ്‌ മാഷ്‌ വരുന്നു


ക്ലാസ്സ്‌ നിശബ്ദമായി ...


കൂട്ടുകാരോട് എല്ലാം പറഞ്ഞു ഒരു വലിയഭാരം തലയിൽ നിന്നിറക്കിയ ആശ്വാസത്തിൽ


അവളന്നല്പ്പം സന്തോഷവതിയായ് കാണപെട്ടു ..


എന്തോ അന്ന് തോമസ് മാഷും സന്തോഷവാനും കുറച്ചു സൗമ്യനുമായി കാണപ്പെട്ടു ...


ക്ലാസ്സ്‌ ലീഡർ മനു എവിടുന്നോ കിട്ടിയ ധൈര്യത്തോടെ എഴുനേറ്റു ...


മാഷെ മാഷെ ... നമ്മുടെ മിനി എന്ന് പറഞ്ഞപ്പോളെ അവന്റെ ശബ്ദമിടറി .... പിന്നെ ക്ലാസ്സിലെ കുട്ടികൾ മുഴുവൻ ഒന്നിച്ചു പറയാൻ തുടങ്ങി... മാഷിനു ഒന്നും മനസ്സിലായില്ല .... ആരെങ്കിലും ഒരാൾ പറയൂ ...


മനു തന്നെ പറഞ്ഞു തീർത്തു ..


കഥ കേട്ടതേ മാഷ് മിനിയുടെ അടുത്തേക്ക് നടന്നു ... മാഷിനോട് ക്ഷമിക്കുക എനിക്കൊന്നും അറിയില്ലായിരുന്നല്ലോ ....


മിനി വിഷമികേണ്ട നിന്റെ വീടിനടുത്തുള്ള വാടക വീട്ടിലല്ലേ ഞാൻ താമസിക്കുന്നെ... ചാച്ചൻ ബഹള മുണ്ടാക്കുബോൾ എന്റെ വീട്ടിൽ വന്നുറങ്ങിക്കോ ... വലിയ ഒരു വീട്ടിൽ ഞാൻ ഒറ്റക്കല്ലേ ഉള്ളു ....


അന്ന് രാത്രിയും പതിവുപോലെ ചാച്ചൻ കുടിച്ചു കൂത്താടി വീട്ടിലെത്തി ... തോമസ്മാഷിനു പ്രശ്നം അറിയാമായിരുന്നത് കൊണ്ട് മാഷ്‌ വന്നു മിനിയുടെ


ചാച്ചനോട് സംസാരിക്കാൻ തുനിഞ്ഞു .... താനാരാടോ എന്റെ വീട്ടുകാര്യത്തിൽ ഇടപെടാൻ ... സ്വയം പോകുന്നോ അതോ ഞാൻ അടിച്ചിറക്കണോ നായിന്റെ മോനെ ... പിന്നെ മാഷ് നിന്നില്ല മിനിയോടും അമ്മയോടും കുഞ്ഞനുജത്തിയോടും മാഷിന്റെ കൂടെ ചെല്ലാൻ ക്ഷണിച്ചു ... അമ്മ ക്ഷമചോദിച്ചു... സാരമില്ല ചേടത്തി എനിക്ക് നിങ്ങളെപറ്റിയോർത്ത വിഷമം ... മനുഷ്യർ ഇങ്ങനെ ആയാൽ എങ്ങിനാ ...


അനുസരണയുള്ള


കുഞ്ഞാടുകളെ പോലെ അവർ


മാഷിന്റെ പിന്നാലെ നടന്നു...


മാഷ്‌ അമ്മച്ചിയോട്‌


കാര്യങ്ങൾ തിരക്കി


ക്ലാസ്സിൽ കാണുന്ന


മാഷേ ആയിരുന്നില്ല സാറപ്പോൾ!!!


വീട്ടിൽ മാഷിന്റെ ഇടപെടലിൽ


മിനിയും


സന്തോഷവതിയായിരുന്നു


ദിവസങ്ങൾ കടന്നുപോയി


മാഷ്‌ മിനിയുടെ പഠനകാര്യത്തിലും


ശ്രദ്ധിക്കാൻ തുടങ്ങി ...


ചാച്ചൻ ചിലദിവസങ്ങളിൽ


കുടിക്കാതെ വരും അന്നുറക്കം


വീട്ടിലായിരിക്കും അത് മാസത്തിൽ


ഒന്നോ രണ്ടോ ദിവസം മാത്രം ...


മാഷിന്റെ വീടൊരു


അഭയസ്ഥാനമായതോടെ


ഉറക്കവും പഠനവും


എല്ലാം നന്നാവുന്നുണ്ട്


ചാച്ചന്റെ കുടി ഒരു


പ്രശ്നമല്ലാത്തപോലാണിപ്പോൾ ...


അമ്മച്ചിയുംസന്തോഷവതിയാണ്


അങ്ങനെ ഇരിക്കെ ഒരു നാൾ രാത്രി


അമ്മച്ചിക്ക് കടുത്ത നെഞ്ചുവേദന


മാഷിന്റെ വീട്ടിലായിരിന്നു .....


ആദ്യം ഒരു ജീപ്പ് വരാൻ ഏർപ്പാടാക്കി


പിന്നെ മാഷ് പോയി


ചാച്ചനെ വിളിച്ചു ...


അമ്മച്ചിക്ക് നല്ല നെഞ്ചുവേദന


വാ നമുക്ക് ആശുപത്രിയിൽ


കൊണ്ടുപോകാം...


ഓഹോ ..നീ അല്ലെ അവളുടെ


മേൽനോട്ടക്കാരൻ ....


കൊണ്ടുപോ


എവിടാന്നുവെച്ചാൽ ...


ചത്തുകിട്ടിയാൽ മതിയാരുന്നു ...


പോടോ കടന്ന് ...


മാഷ്‌ ധൃതിയിൽ തിരിച്ചുവന്നു


അമ്മച്ചിയെ കോരി എടുത്തു


ചുമലിലേറ്റി ജീപ്പിൽ കിടത്തി ..


മിനിയും അനിയത്തിയും


അമ്മച്ചിയെ വിളിച്ച്,വാ


വിട്ട് കരയുന്നു .....


മാഷിനു കുട്ടികളെ എങ്ങിനെ


ആശ്വസിപ്പിക്കണമെന്നറിയില്ല


അമ്മച്ചി സംസാരിക്കുന്നില്ല


ജീപ്പ് പാറിച്ചു വിട്ടു ....


ആശുപത്രിയിൽ എത്തി ...


അമ്മച്ചിക്ക് അനക്കമില്ല ...


ഡോക്ടർ പരിശോദിച്ചു ....


ക്ഷമിക്കുക നിങ്ങൾ എത്താൻ


വൈകി ....


നിങ്ങൾ ഇവരുടെ ആരാണ്?


ഞാൻ അയൽവാസിയും ഈ


കുട്ടിയുടെ അധ്യാപകനുമാണ് ..


ഇവർ രണ്ടുപേരും അവരുടെ


മക്കളാണ് ...


മിനികുട്ടി അലറികരഞ്ഞു...


ഒന്നും മനസ്സിലാകാതെ


കൊച്ചനുജത്തി ചേച്ചിയുടെ


കൈയ്യിൽ പിടിച്ചു വിതുമ്പി ...


ശവം മോർട്വറിയിൽ വെക്കണോ?


വേണ്ട ഡോക്ടർ... ഞങ്ങൾ കൂടെ


കൊണ്ടുപോകുന്നു ...


പുലർച്ചെ അഞ്ചുമണി..


ബോഡിയുമായവർ വീട്ടുമുറ്റതെത്തി


ചാച്ചൻ അപ്പോഴും കിറുങ്ങി , നല്ല


ഉറക്കത്തിലാണ് ...


ചേട്ടാ ..ചേട്ടാ...


എഴുനേൽക്കു ...


ഹ നീ പിന്നേം വന്നോ നാശം


മനുഷ്യനെ ഉറക്കാൻ വിടാതെ ...


എന്താടോ അവൾ ചത്തൊടുങ്ങിയോ?


ചേട്ടാ അങ്ങനൊന്നും പറയല്ലേ


ഇനിയെങ്കിലും ...


ചേച്ചി നമ്മളെ വിട്ടുപോയി ....


ആരെ നമ്മളെയോ ?


നിന്നെ വിട്ടുപോയെന്നു പറ


എവിടെയാന്നു വെച്ചാൽ പോയി


കുഴിച്ചിട്ടിട്ട് ആ രണ്ട് പിശാചുക്കളെയും കൂട്ടി പൊയ്ക്കോ .....


തോമസ്‌ മാഷ്‌ അൽപനേരം


അവിടെ നിന്നു ...


ഇറങ്ങി പൊകാനല്ലേടോ ഞാൻ


പറഞ്ഞെ?


അയാളുടെ സ്വഭാവമറിയാവുന്ന ആരും ആ വീട്ടിലേക്കു


കേറിയില്ല ....


തോമസ്‌ മാഷിന്റെ വീട്ടിൽ ശവം അല്പസമയം വെച്ച്‌ പള്ളിയിൽ വിവരമറിയിച്ചു പള്ളീലച്ചനും നല്ലവരായ ചില നാട്ടുകാരും


കൂടി ശവമടക്കി .....


എല്ലാം കണ്ടുകൊണ്ടിരുന്ന ആ


കുഞ്ഞപ്പോൾ വാവിട്ടുകരഞ്ഞു .. അമ്മച്ചീടെമേൽ മണ്ണിടല്ലേ ... അമ്മച്ചി ഉറങ്ങുവാ ...ചേച്ചിയുടെ പാവാടയിൽ തൂങ്ങി അവൾ കരഞ്ഞുകൊണ്ടേയിരുന്നു ...


തോമസ്‌ മാഷും അച്ചനും കൂടി കുട്ടികളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു .... അവരുടെ എല്ലാമായിരുന്ന അമ്മച്ചി ആറടിമണ്ണിനടിയിൽ വിശ്രമിക്കുന്നു ....


വരൂ മക്കളേ നമുക്ക് പോകാം


തോമസ്‌ മാഷ്‌ കുട്ടികളെ കൂട്ടി


ജീപ്പിൽ കയറി ...


കുട്ടികളെ എന്തുചെയ്യും മാഷ് ആകെ ആശയകുഴപ്പത്തിലായി


അവരുടെ ചാച്ചനവരെ വേണ്ട അതുമല്ല അയാളോടൊപ്പം അവർ സുരക്ഷിതരുമല്ല ...


എന്തായാലും കുട്ടികളെ സംരക്ഷിക്കുക തന്നെ ...


മിനിയും അനുജത്തിയും തോമസ്‌ മാഷിന്റെ കൂടെ താമസമാക്കി


ദിവസങ്ങൾ കടന്നുപോയി


അനുജത്തി നേരത്തെ ഉറങ്ങും


മിനിയും മാഷും പഠനവും വർത്തമാനവുമായി രാത്രി വൈകിയാണ് ഉറക്കം ...


മിനി വളർന്നു അവളുടെ അംഗലാവണ്യം തോമസ്‌ മാഷെ മത്തുപിടിപ്പിക്കാൻ തുടങ്ങി ...


അവൾക്കും മാഷിൽ താല്പര്യം തോന്നിത്തുടങ്ങി ...


അവർ കൂടുതൽ അടുത്തു


അന്യോന്യം പിരിയാനാവാത്തപോലെ ...


മാഷ് തന്റെ നാട്ടിലുള്ള ഭാര്യയേയും രണ്ടു കുട്ടികളേയും


മറന്നു ....


അങ്ങനെ ഇരിക്കെ മിനിയുടെ


അടിവയറ്റിൽ നേരിയ അനക്കം ...


മാഷിനോട് പറഞ്ഞു ...


മാഷിന് കാര്യം മനസ്സിലായി


മാഷൊന്നു ഞെട്ടി ... എന്താ മാഷെ മാഷിന്റെ മുഖം മാറിയല്ലോ ...


ഒന്നുമില്ല മിനികുട്ടി ...


ആ അനക്കം ... അത് നമ്മുടെ സ്നേഹത്തിന്റെ ജീവനാണ് ...


നീ ഒത്തിരി കുഞ്ഞല്ലേ നമുക്കിത് വേണോ ?


എന്ത് മാഷിന് വേണ്ടെങ്കിൽ വേണ്ട എനിക്ക് വേണം ഞാൻ എങ്ങിനേയും വളർത്തും ... എന്റെ അമ്മച്ചിയെ എനിക്ക് നഷ്ട്ടമായപ്പോൾ ...ദൈവം നൽകിയ ജീവനാണിത് ..


മിനിയിലെ അമ്മ ഉണർന്നു


അവൾ പൂർണ്ണ വലർച്ച വന്ന സ്ത്രീയെ പോലെ സംസാരിക്കുന്നു ...


പിന്നെ മാഷോന്നും പറഞ്ഞില്ല ..


ശരി മിനികുട്ടി പറയുന്ന പോലെ ...


ഞാൻ തുടർന്ന് പഠിക്കും


മാഷെന്നെ സഹായിക്കുന്ന പോലെ ഇനിയും സഹായിക്കില്ലേ ?


തീർച്ചയായും ...


സ്കൂൾ അടക്കുബോൾ


നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം മാഷെ....


..


മിനികുട്ടിക്കു പ്രയമായില്ലല്ലൊ അതിന് ....


എന്നാൽ സമയമാകുബോൾ ചെയ്യാം ....


മാഷിന്റെ ഈ സ്നേഹം അതുമതി എനിക്ക് ...


ഒരച്ഛന്റെ സ്നേഹം എന്താണെ ന്നറിയാത്തവരാ ഞങ്ങൾ


വെറുതെ പേരിനൊരച്ഛൻ അതെന്തിനാ മാഷെ ...


മാഷെന്തോ പറയാൻ ശ്രമിക്കുന്നു .... എനിക്ക് നാട്ടിൽ ....


ഒന്നും പറയണ്ട ഈ സ്നേഹം ഞാൻ ആർക്കും വിട്ടുകൊടുക്കൂല്ല ...


ശരി ...


മിനിക്ക് ക്ഷീണമൊന്നുമില്ല സ്കൂളിൽ പതിവുപോലെ പോകുന്നു.


വീട്ടുജോലികൾ ചെയ്യാൻ മാഷ് സഹായിക്കും...


ബുധനാഴ്ച രാവിലെ സ്കൂളിലേക്കൊരു ടെലിഗ്രാം വന്നു.

പെട്ടെന്ന് നാട്ടിൽ ചെല്ലാനായിരുന്നു സന്ദേശം


നാട്ടിലെത്തിയ മാഷിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു .... രക്താർഭുതം പിടിച്ച് ഭാര്യ അത്യാസന്ന നിലയിൽ ...


ആശുപത്രികൾ പലതുമാറി ചികിത്സിച്ചു ... മാഷ്‌ നീണ്ട അവധി എടുത്തു മാസങ്ങളോളം ....

അതിനിടയിൽ മിനിയുടെ ചാച്ചന്റെ ശരീരം പകുതി ഭാഗം തളർന്നു പോയി ... ആരും നോക്കാനില്ല.

മിനി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി ... ഇടയ്ക്ക് മാഷിന്റെ കത്തുകൾ വന്നു അമ്മ സുഖമില്ല്ലാതെ കിടപ്പിലാണ് വിഷമിക്കരുത് ഞാൻ വേഗം തിരിച്ചു വരും ....

മിനി ചാച്ചന്റെ വിവരം പറഞ്ഞെഴുതി ...

സൂക്ഷിക്കണം എല്ലാം കൂടി ബുദ്ധിമുട്ടാണെങ്കിൽ പഠിത്തം തല്കാലത്തേക്ക് നിർത്താനും പറഞ്ഞു ...

മിനി പഠിത്തം നിർത്തി ... ചാച്ചനെയും അനുജത്തിയേയും നോക്കി കഴിഞ്ഞു...

ചാച്ചൻ എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ ആങ്ങ്യം കാണിക്കും പശ്ചാത്തപിക്കുന്നതാവും കണ്ണീർ വറ്റാറില്ല ...

കിടക്കയിൽ ഒരേ കിടപ്പ് മിനിയുടെ വയറ്റിലെ കുഞ്ഞു വളർന്നു ...

അവൾക്കു പ്രസവവേദന തുടങ്ങി അയൽവാസികൾ ആശുപത്രിയിലെത്തിച്ചു ...

പതിനഞ്ചു വയസ്സ് മാത്രം പ്രായം ഗർഭിണിയായിരിക്കെ ഡോക്ടറെ ഒന്നും കാണിച്ചില്ല.

തന്റെ കുഞ്ഞിന്റെ അച്ഛൻ തോമസ് മാഷാണെന്ന് മിനി ഹോസ്പിറ്റലിൽ പറഞ്ഞു...

മാഷ് ദൂരെ ആണ് അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ ആണ് എല്ലാം കഴിഞ്ഞ് വരുമ്പോൾ അറിയിച്ചാൽ മതിയെന്ന് വാശി പിടിച്ച്. അഡ്രസ് ഓ ഫോൺ നമ്പർ ഓ ആർക്കും കൊടുത്തുമില്ല.


പ്രസവത്തോടെ മിനി മരിച്ചു ....


ആരെ ഏൽപ്പിക്കണം കുട്ടിയേയും അനുജത്തിയെയും എന്നറിയാതെ ഹോസ്പിറ്റലിൽ കഷ്ട്ടപെട്ടു.


കുഞ്ഞിനേയും മിനിയുടെ അനുജത്തിയേയും ചില നല്ല നാട്ടുകാർ അനാഥാലയത്തിലാക്കി


ചാച്ചൻ കുറെ നരകിച്ചു നോക്കാനാളില്ലാതെയും ചികിത്സ കിട്ടാതെയും.


അങ്ങനെ മൂന്ന് മാസം കഴിഞ്ഞ് മിനിയുടെ ചാച്ചനും മരിച്ചു ..

തോമസ് മാഷ് കത്തുകൾ പലതെഴുതി മറുപടി ഒന്നും കിട്ടാതുരുന്നപ്പോൾ ഏറെ വിഷമിച്ചു.

പോകുമ്പോൾ മിനി പറഞ്ഞു" മാഷ് അമ്മയുടെ കാര്യത്തിൽ ശ്രദ്ധിക്കണം ഞങ്ങളെ ഓർത്തു വിഷമിക്കരുത്. ഞങ്ങൾ തീയിൽ കുരുത്ത കുഞ്ഞുങ്ങളാ വെയിലത്ത് വാടില്ല".

അത്യാസന്ന നിലയിൽ മരണത്തോട് മല്ലടിക്കുന്ന ഭാര്യയെ വിട്ട് മാഷിനും വരാനായില്ല.

നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം


മാഷിന്റെ ഭാര്യ മരിച്ചു ..


കുട്ടികളെ അമ്മയെ ഏൽപ്പിച്ചു


തിരികെ ജോലിക്ക് വന്ന മാഷിനെ കാത്തുനിന്നത് മിനിയുടെ വേർപാടിന്റെ കഥയായിരുന്നു ....


വിവരമറിഞ്ഞ മാഷിന്റെ സമനിലതെറ്റി ....


ഇന്നും ഒരു ചങ്ങലയുടെ അങ്ങേ അറ്റത്തെ കുരുക്കിൽ തോമസ് മാഷ് ഒന്നുമറിയാതെ....


BY GEETHA

138 views0 comments

Recent Posts

See All
bottom of page